Friday, February 23, 2007

തുഷാരാര്‍ദ്ര ശില്‍പ്പം

മുഗ്ദ്ധാനുരാഗ പൂര്‍ണ്ണേന്ദുവായെന്‍
മനസ്സിലോടിയെത്തിയ രൂപവതി
നിന്‍മുഖദര്‍ശനമെന്നിലുണര്‍ത്തി
സുന്ദരസ്വപ്‌നശതങ്ങളനേകം

പരിമളമേന്തുന്നൊരു പനിനീര്‍പൂവായ്
വിരിഞ്ഞു നീയെന്നിലൊരു സാന്ത്വനമായ്
തുഷാരബിന്ദുക്കളൊട്ടി നിന്നു നിന്‍ മേനിയില്‍
വര്‍ണപൊലിമയേകി പ്രകാശകിരണങ്ങള്‍

പ്രകൃതിയോ നിറച്ചു നിന്നില്‍ പരിമളം
ആരിലും കൗതുകമുണര്‍ത്തും വിധം
ഉറവിടം തേടിയലഞ്ഞിട്ടൊടുവില്
‍കണ്ടെത്തി നിന്നെ ഞാന്‍ ശന്തനുവെപ്പോല്‍

മറക്കാനാകില്ല നിന്നെയൊരിക്കലും
അത്രമേലാഴത്തില്‍ പതിഞ്ഞു നീയെന്‍ മനസ്സില്
‍എന്തു ചെയ്യേണ്ടു എന്നറിയാതുഴറി ഞാന്
‍നിന്‍ സാമീപ്യത്തിനേറെയാണെന്നാഗ്രഹം

ആവുന്നില്ലോമനേ മാറി നില്‍ക്കുവാന്‍
സ്നേഹിച്ചു പോയത്രമേല്‍ നിന്നെ ഞാന്
‍അറിയുന്നില്ലേ നീയെന്‍ സ്നേഹത്തിനാഴം
മടിച്ചു നില്‍ക്കുന്നതെന്തേ ദൂരെ നിര്‍നിമേഷയായി

ഒന്നുമേ ചെയ്യുന്നില്ലല്ലോ നീയൊരിക്കലും
തപ്തമാമെന്‍ ഹൃദയത്തെ സാന്ത്വനിപ്പിക്കുവാന്‍
സൂക്ഷിക്കട്ടെ ഞാനീ പാഴ് കിനാക്കളെയെന്
‍ഹൃദയാന്തരാളത്തിലൊരു മുത്തായെന്നും

ഒരു നാളീ സ്വപ്നങ്ങളെല്ലാം പെയ്തൊഴിയും
അപ്പൊഴും നിറഞ്ഞു നില്‍ക്കും നീയെന്നുള്ളില്
‍ഒരു മുഗ്ദ്ധാനുരാഗ പൂര്‍ണ്ണേന്ദുവായ്‌
കുളിര്‍മയേകും ഒരു മൗനനൊമ്പരമായൊമനേ...

Thursday, February 22, 2007

THE MOONLIT NIGHT

Motionless and still I stood
Watching the calm ripples in the lake
Heaven with myriad of stars and the moon
Reflected clearly in the waters
Boarded by tall elegant cedars
Enchanted me beyond words.

Vainly I tried to describe
But found it’s useless
I realized with a sudden start
It’s beyond the power of mortals
To define the divine architecture.

My eyes wandered beyond
To savour the vestal beauty
I heard the wind murmuring
Sweet meaningless nothings to the trees
And the whispering of the meadow’s
When they danced in pure glee.

The hills teemed with cedars
Girdled by a thick ring of mist
Rose high to reach the moon
Beckoning eagerly with mirth
Simply took my breath away.

The deep and dark vales down
Blanketed by the clouds
Went on watching silently
The covetous romance of the cedars
And made their visages dark all the more.

I stood there transfixed
And dared not to move
For it may disturb the serenity
Which I didn’t desire to happen
So I slipped unobtrusively away
Keeping the scenes vivid in mind.