നീ പറഞ്ഞില്ലേ
എന്റെ കണ്ണുകള്‍
ഉറവയെന്നോ വറ്റിപ്പോയ
നീര്‍ചാലുകള്‍ ആണെന്ന്...
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു
കിനിയുന്ന ഉറവയാണു
സ്നേഹമെന്ന്
നീ പറഞ്ഞില്ലേ...
സ്വപ്നങ്ങള്‍
വെറും നീര്‍കുമിളകളാണെന്നും
യാഥാര്‍ത്ഥ്യം
തുളഞ്ഞിറങ്ങുന്ന നൊമ്പരമാണെന്നും...
ഏകാന്തത
ഒരു ചതുപ്പുനിലമാണെന്നും
ജീവിതം
കുതറുന്തോറും പുതയുന്ന
ഉത്തരമില്ലാത്തൊരു പ്രഹേളികയാണെന്നും...
മൗനം
മനസ്സുകളുടെ ഭാഷയാണെന്ന്
വ്യാകരണമൊട്ടുമേ വേണ്ടാത്ത
ആദിയിലെ വികാരവിനിമയമാണെന്നു
നീ പറഞ്ഞില്ലേ..
മഞ്ഞുതുള്ളികളൊട്ടി നില്‍ക്കുന്ന
സ്നേഹത്തിന്റെ ഇളവെയില്‍ കാത്തിരിക്കുന്ന
സുഗന്ധമൂറും ഒരു പനിനീര്‍ പൂവാണു
ഹൃദയമെന്ന്...
ചുണ്ടിനും കോപ്പക്കുമിടയില്‍
അറിയാതെ തൂവിപ്പോയ
വീഞ്ഞാണു പ്രണയമെന്ന്
നീ പറഞ്ഞില്ലേ..
വെളിച്ചത്തിലേക്കു പറക്കുന്ന
ഇരുട്ടിലേക്കു കരിഞ്ഞു വീഴുന്ന
ഈയാംപാറ്റകളുടേതുപോലെ
ജീവിതം ഹൃസ്വമാണെന്ന്...
മരണം
വസന്തത്തിന്റെ
ഒടുവിലെങ്ങോ വിരിയുന്ന പൂവാണെന്ന്
പുലരും മുമ്പേ കൊഴിഞ്ഞു പോകുന്ന
രജനി ഗന്ധിയാണെന്ന്
നീ പറഞ്ഞില്ലേ....
Sunday, August 19, 2007
Subscribe to:
Post Comments (Atom)
5 comments:
:)
59 വയസ്സുള്ള സാറിന്റെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ കരുത്ത്.
മനസ്സുകള്‍ക്ക് സംസാരിക്കാന്‍ ഭാഷ വേണ്ടല്ലോ.
കവിതയുടെ ഭാഷ കൊള്ളാം
നന്നായിരിക്കുന്നു മാഷേ...
ഇഷ്ടായി കവിത..
മാഷെ... മൌനം - വ്യാകരണം ഒട്ടും വേണ്ടാത്ത വികാര വിനിമയ മാധ്യമം! ഇതു വരെ അങ്ങനെ ചിന്തിച്ചിരുന്നില്ല. ഇത് മനസ്സില്‍ നിന്നും പോവുകയും ഇല്ല.
Post a Comment