Sunday, January 31, 2010

pranayam

എന്‍റെ പ്രണയം

സ്നേഹത്തില്‍ ചാലിചെഴുതിയോരെന്‍
ഹൃദയസ്പന്ദനങ്ങള്‍ നിന്നരുകിലെത്തുബോള്‍
....എന്‍ പ്രീയതെ നിന്നാനനത്തില്‍
വിരിയുന്നോരാല്ഭുതാഹ്ലാടഭാവങ്ങള്‍
കാണുന്നു ഞാന്‍ സ്പസ്ടമായിത്ര ദൂരത്തിരുന്നും
ദുഃഖം കിനിഞ്ഞിരങ്ങുന്നൊരു മനസ്സുമായി
ജീവിതമാമി സാഗരത്തിന്‍ തിരകളില്‍
ലക്ഷ്യമില്ലാതോഴുകിയലഞ്ഞിടുബോംള്‍
സാന്ത്തുഅനത്തിന്‍ രാഗമായി താളമായി
അനുരാഗലോലെ നീയെന്നിലലിഞ്ഞിറങ്ങി
വഴിയരിയാതുഴരിയോരാവേലയില്‍
ഒരു ചെറിയ പ്രകാസകിരണമായി നീയണഞ്ഞു
മനം മടിപ്പിക്കുന്നോരെകാന്ത്തതയില്‍
സ്നേഹമൂരുന്നൊരു വാക്കിനായി കൊതിച്ചപ്പോള്‍
കുളിരേകുന്നൊരു മര്‍മ്മരമായി നീയെന്നെ തഴുകി .
വരണ്ടുണങ്ങി ഊഷരമാം മനസ്സിലേക്കൊരു
സ്നേഹത്തിന്‍ പെരുമഴയായി നീ പെയ്തിറങ്ങി .
ആദ്യ ദര്സനത്തില്‍ തന്നെ കവര്‍ന്നു നീയെന്‍ ഹൃദയം
സൂര്യനെ ദര്‍ശിച്ച സൂര്യകാണ്ടിയെപ്പോള്‍ .
എത്ര മധുരമാണ് നിന്‍റെ വാക്കുകള്‍
എത്ര സുന്ദരമാണ് നിന്‍റെ ഭാവങ്ങള്‍
നിറഞ്ഞു നില്‍ക്കുന്നു നീയെന്‍ മനസ്സില്‍
സ്നേഹമെന്ന വികാരത്തില്‍ നിമഗ്നയായി .
നിന്നോടെനിക്കുല്ലോരി വികാരഭാവങ്ങളെ
എന്ത്തിനോടിന്ത്തിനോടുപമിക്കും ഞാന്‍ ?
നാര്സിസിനെ പ്രണയിച്ച പ്രധിധുനിയോടോ ?
കരയെ ആരാധിക്കുന്നൊരു കടലിനോടോ ?
രാത്രിയെ സ്നേഹിച്ച പകലിനോടോ ?
എന്തിനോടെന്തിനോടെന്നരിയില്ലതാണ് വാസ്തവം .
ഒന്നുമാത്രം അതുമാത്രം തീര്ച്ചയുന്ടെനിക്ക്
സ്നേഹം സ്നേഹം മാത്രമാണെന്‍ മനസ്സുനിറയെ .
കുതിചാര്‍ത്തുപായും നതിയോടും
പൂക്കളോടും പൂബാറ്റകലോടും
സുഗന്ധം വഹിച്ചെത്തുന്ന കാറ്റിനോടും
തുള്ളിപരക്കുന്ന തുബികലോടും
ആകാശ നീലിമയില്‍ കണ്ണ് ചിമ്മിച്ചിരിക്കും
താരകലോടും പൂനിലാവിനോടും
പീലികള്‍ വിടര്‍ത്തി ലാസ്യ നിര്‍ത്തമാടും മയിലിനോടും
ച്ചുരക്കത്തിലെല്ലാ ചരാചരങ്ങലോടും
ലാസ്യത നിറഞ്ഞ പ്രീയെ നിന്നോടും
മര്‍ത്യനെ ഈസ്വരാനാക്കുന്ന പ്രണയം ആണെനിക്ക്‌ .

No comments: