Friday, February 23, 2007

തുഷാരാര്‍ദ്ര ശില്‍പ്പം

മുഗ്ദ്ധാനുരാഗ പൂര്‍ണ്ണേന്ദുവായെന്‍
മനസ്സിലോടിയെത്തിയ രൂപവതി
നിന്‍മുഖദര്‍ശനമെന്നിലുണര്‍ത്തി
സുന്ദരസ്വപ്‌നശതങ്ങളനേകം

പരിമളമേന്തുന്നൊരു പനിനീര്‍പൂവായ്
വിരിഞ്ഞു നീയെന്നിലൊരു സാന്ത്വനമായ്
തുഷാരബിന്ദുക്കളൊട്ടി നിന്നു നിന്‍ മേനിയില്‍
വര്‍ണപൊലിമയേകി പ്രകാശകിരണങ്ങള്‍

പ്രകൃതിയോ നിറച്ചു നിന്നില്‍ പരിമളം
ആരിലും കൗതുകമുണര്‍ത്തും വിധം
ഉറവിടം തേടിയലഞ്ഞിട്ടൊടുവില്
‍കണ്ടെത്തി നിന്നെ ഞാന്‍ ശന്തനുവെപ്പോല്‍

മറക്കാനാകില്ല നിന്നെയൊരിക്കലും
അത്രമേലാഴത്തില്‍ പതിഞ്ഞു നീയെന്‍ മനസ്സില്
‍എന്തു ചെയ്യേണ്ടു എന്നറിയാതുഴറി ഞാന്
‍നിന്‍ സാമീപ്യത്തിനേറെയാണെന്നാഗ്രഹം

ആവുന്നില്ലോമനേ മാറി നില്‍ക്കുവാന്‍
സ്നേഹിച്ചു പോയത്രമേല്‍ നിന്നെ ഞാന്
‍അറിയുന്നില്ലേ നീയെന്‍ സ്നേഹത്തിനാഴം
മടിച്ചു നില്‍ക്കുന്നതെന്തേ ദൂരെ നിര്‍നിമേഷയായി

ഒന്നുമേ ചെയ്യുന്നില്ലല്ലോ നീയൊരിക്കലും
തപ്തമാമെന്‍ ഹൃദയത്തെ സാന്ത്വനിപ്പിക്കുവാന്‍
സൂക്ഷിക്കട്ടെ ഞാനീ പാഴ് കിനാക്കളെയെന്
‍ഹൃദയാന്തരാളത്തിലൊരു മുത്തായെന്നും

ഒരു നാളീ സ്വപ്നങ്ങളെല്ലാം പെയ്തൊഴിയും
അപ്പൊഴും നിറഞ്ഞു നില്‍ക്കും നീയെന്നുള്ളില്
‍ഒരു മുഗ്ദ്ധാനുരാഗ പൂര്‍ണ്ണേന്ദുവായ്‌
കുളിര്‍മയേകും ഒരു മൗനനൊമ്പരമായൊമനേ...

12 comments:

Unknown said...

ഇഷ്ടപ്പെട്ടു..! ഭാവുകങ്ങള്‍..!

ഒപ്പം ബൂലോഗത്തിലേക്കു് സ്വാഗതവും..

Unknown said...

പ്രിയ കവിസുഹൃത്തേ ,
വളരെ നന്നാ‍യിട്ടുണ്ട്.അഭിനന്ദനങ്ങള്‍ ...

ഇനിയും നല്ല നല്ല കാല്പനിക കവിതകള്‍ കൊണ്ട് ഭാഷയെ സമ്പുഷ്ടമാക്കുക.

ഇവിടേക്ക് വിരല്‍ ചൂണ്ടി എത്തിച്ച ഏവൂര്‍ജിക്ക് നന്ദി.

പാവാടക്കാരി said...

നല്ല കവിത...

ബ്ലോഗിന്റെ പേര് മലയാളത്തിലാക്കാമോ?

Gorge | ജോര്‍ജ് said...

ഊഷ്മളമായ സ്വീകരണം തന്ന ഏവൂരാനും പൊതുവാളിനും പാവാടക്കാരിക്കും എന്റെ നിറഞ്ഞ നന്ദി.

കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം

സു | Su said...

സ്വാഗതം :)

കവിത ഇഷ്ടമായി.

സുല്‍ |Sul said...

ഈകവിത ഒരു ഗസല്‍ പോലെ സുന്ദരം. ഈണം നല്‍കി പാടി കേള്‍ക്കാന്‍ തോന്നുന്ന വരികള്‍.

സ്വാഗതം സുഹൃത്തെ.

-സുല്‍

salil | drishyan said...

തുടക്കം മോശമായില്ല.

ബൂലോകത്തിലേക്ക് സുസ്വാഗതം.

സസ്നേഹ
ദൃശ്യന്‍

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം..

Kaippally കൈപ്പള്ളി said...

"A person whose mind is still haunted by fond memories of the world; whose heart is moved by the little things of life"

അപ്പം സാര്‍ ഈ ലോകത്തിലല്ലെ. മരിച്ച.

profileല്‍ ഇട്ട അതു് തിരിത്തികള :)

എന്തരായാലും. കവിത കൊള്ളാം കെട്ട.

Gorge | ജോര്‍ജ് said...

സു, സുല്‍, ദൃശ്യന്‍, കണ്ണൂരാന്‍, കൈപ്പള്ളി - :) നല്ല വാക്കിനും പ്രോല്‍സാഹനത്തിനും ഒരുപാടു നന്ദി.

കൈപ്പള്ളി - haunted എന്നതിനു To be continually present in; To visit often; frequent എന്നും അര്‍ത്ഥം ഉണ്ടു. അതാണു ഞാന്‍ ഉദ്ദേശിച്ചത്.

Kaippally said...

സമ്മതിക്കൂല്ല.

എന്നാല്‍ ശരി വിശകലിക്കാം അല്ലെ.

"A person whose mind is still haunted by fond memories of the world; whose heart is moved by the little things of life."

I hope you will grant me the credit of knowing the pure and implied meanings of the word "haunted". Please spare a minute to understand my view. My contention is not on the word "haunted", I have clearly italicised the words "haunted by fond memories of the world".

One usually harbours fond memories of a particular place when one is no more in contact with that place. Similar to a situation when you travel away from home. Your sentence gave me the clear impression that you are no more in contact with the world and that you are haunted by its memory. Hmmm. Interesting.

So that leaves us to assume that you are now not in the vicinity of "The World". This could leads normal people to further assume that you are either :

a) Living aloof in a different virtual plane away from mere mortals.
b) Dead, and speaking from the other side (Which I believe is clearly an uncomfortable situation ! )
c) The last and the least pleasant option, under the influence of certain banned substances. :)

Well the rest is for you to decide.

And hey! this is your blog. You can write what ever you want. You don't have to justify anything to anyone. It's up to you to write what you want and tell me to F*** off. :)

Having said all that I do like your writing, a lot.

Cheers mate

Gorge | ജോര്‍ജ് said...

കൈപ്പള്ളി,

I welcome and thank you for your kind criticisms. I only mean that the fond memories of the world(past) is still alive and they frequently and perisistently come to my mind. Anyway memories are all in one way or other connected with the past. I expect further creative suggestions from you.I request you to let me know your opinion about my english poems.

The views and suggesion of people like you are the inspiration and they will certainly give me the impetus to attempt more and accomplish something meaningful and sumptuous.

സ്നേഹപൂര്‍വ്വം,
ജോര്‍ജ്.