Wednesday, March 21, 2007

എന്റെ മോഹം

മന്ദമാംമാരുതനില്‍ ആടിക്കളിക്കുന്ന
ആമ്പല്‍പൂക്കള്‍ക്കൊപ്പം നൃത്തമാടുവാന്‍
കുണുങ്ങിചിരിച്ചാര്‍ത്തു പായും നദിക്കൊപ്പം
അലസമായ്‌ ഒഴുകുവാന്‍
നീലാമ്പരത്തിലെ മേഖശകലങ്ങളിലലിയുവാന്‍...

ആകാശപ്പരപ്പില്‍ പറന്നുല്ലസിക്കും
പറവകള്‍ക്കൊപ്പം ചിറകു വിടര്‍ത്തുവാന്‍
പനിനീര്‍പൂക്കള്‍ നിറഞ്ഞൊരാരാമത്തില്‍
കൊതിപ്പിക്കും സുഗന്ധമാസ്വദിച്ച്‌
ചിത്രശലഭങ്ങള്‍ക്കൊപ്പം പറന്നു രസിക്കാന്‍...

ഒരു വാനമ്പാടിയെപ്പോല്‍ പാടിപ്പറന്നുയരാന്‍
‍സ്നേഹം നിറഞ്ഞൊരാ ഹൃദയത്തിന്‍
മര്‍മ്മരം കേള്‍ക്കുവാനായി
നിന്‍ സുഗന്ധമൂറും മാറില്‍
കാതുകള്‍ ചേര്‍ത്തു വയ്ക്കുവാന്‍...

ഹിമകണങ്ങല്‍ നിറഞ്ഞ
വല്ലീതൃണങ്ങളില്‍ ചാടിതിമിര്‍ക്കുവാന്‍
നഗ്നമാം പാദങ്ങള്‍ക്കടിയിലമരുന്ന
നനവാര്‍ന്ന മണ്ണിന്‍ കുളിര്‍മ്മ നുകരുവാന്‍...

പൂന്തേനുണ്ടു മടങ്ങുന്ന
വണ്ടുകള്‍ക്കൊപ്പം മദിക്കാന്‍
ആഴിതന്നാപ്തിയില്‍ നീന്തിത്തുടിക്കും
മല്‍സ്യങ്ങള്‍ക്കൊപ്പം കളിച്ചുല്ലസിക്കുവാന്‍
സ്നേഹസാന്ദ്രമാം സംഗീതമാസ്വദിക്കുവാന്‍...

അര്‍ത്ഥശൂന്യങ്ങളാം വാക്കുകള്‍
നിന്‍ കാതുകളില്‍ മന്ത്രിക്കുവാന്‍
‍ചെമപ്പാര്‍ന്ന നിന്‍ കവിളുകളില്‍ വിരിയുന്നൊരാ
നുണക്കുഴികളില്‍ ലയിക്കുവാന്‍
പാതികൂമ്പിയ നിന്‍ മിഴികളില്‍ നിറയുന്ന
വികാരതീവ്രത കണ്ടാസ്വദിക്കുവാന്‍...

‍കാതരമാം നയനങ്ങളിലുറങ്ങുന്ന
ആഴങ്ങളിലൂളിയിട്ടല്‍ത്ഭുതം കൂറുവാന്‍
അത്ഭുതം നിറഞ്ഞൊരാ ലോകത്തിലെല്ലാം
മറന്നില്ലാതാകുവാനെന്തെനിക്കിഷ്ടമോമനേ...

4 comments:

പ്രിയംവദ-priyamvada said...

ചിന്ന ..ചിന്ന.. ചിറ്കടിക്കുന്ന ആശകളാണല്ല്ലൊ..എല്ലാം സഫലമാവട്ടെ
qw_er_ty

Anonymous said...

:)

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മനോഹരമായ കവിത. മലയാളം ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായി www.mobchannel.com and http://vidarunnamottukal.blogspot.com ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കാനായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.

Gorge | ജോര്‍ജ് said...

പ്രിയംവദ,
-എല്ലാ ആശകളും സഫലമായാല്‍ മനുഷ്യനു ജീവിക്കാന്‍ പ്രേരണ നല്കാന്‍ പിന്നെ എന്താണുള്ളത്... ആശകള്‍ ആശകളായി തന്നെ കിടക്കട്ടെ..:)

സു, നവന്‍,
- :) നന്ദി... ഇവിടം സന്ദര്‍ശിച്ചതിനും വായിച്ചതിനും...